ptlth3 പത്തനംതിട്ട: സർക്കാർ, സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുസംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ) 43ാമത് സംസ്ഥാന കൗൺസിൽ 22ന് കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അധ്യക്ഷത വഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. മികവു തെളിയിച്ച ഡോക്ടർമാർക്കുള്ള വിവിധ പുരസ്കാരം, മാധ്യമപുരസ്കാരം എന്നിവ സമ്മേളനത്തിൽ സമ്മാനിക്കും. സമാപന സമ്മേളനം കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. പ്രമോദ് നാരായണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ്, സ്വാഗതസംഘം ചെയർമാൻ ഡോ. റാം മോഹൻ, സ്വാഗതസംഘം ജനറൽ കൺവീനർ ഡോ. കെ.പി. സത്യേന്ദ്രൻ, ജില്ല പ്രസിഡന്റ് ഡോ. വിനോദ് കൃഷ്ണൻ നമ്പൂതിരി, ജില്ല സെക്രട്ടറി ഡോ. ബി. ഹരികുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.