പക്ഷിപ്പനി: കർഷകർക്ക് 19 ലക്ഷം രൂപ നൽകി

കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത നീണ്ടൂരിലെ കർഷകർക്ക് നഷ്​ടപരിഹാരമായി സർക്കാർ 19 ലക്ഷം രൂപ നൽകി. നീണ്ടൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ ധനസഹായ വിതരണം നിർവഹിച്ചു. പനി ബാധിച്ച് ചത്തതും പനി നിയന്ത്രിക്കുന്നതിന് നശിപ്പിച്ചതുമായ പക്ഷികൾക്കുള്ള നഷ്​ടപരിഹാരമാണ് ലഭ്യമാക്കിയത്. 16 കർഷകരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പനി ബാധിച്ച് ചത്ത 1770 താറാവുകൾക്ക് 3.54 ലക്ഷം രൂപയും പനി നിയന്ത്രണ വിധേയമാക്കുന്നതി​ൻെറ ഭാഗമായി നശിപ്പിച്ച 7597 താറാവുകൾക്കും 132 കോഴികൾക്കുമായി 15, 45,800 രൂപയുമാണ് അനുവദിച്ചത്. രണ്ടു മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷികൾക്ക് 200ഉം ഇതിൽ താഴെ പ്രായമുള്ളവക്ക് നൂറും മുട്ടക്ക് അഞ്ച് രൂപ വീതവുമെന്ന നിരക്കിലാണ് തുക അനുവദിച്ചത്. സർക്കാർ നിയോഗിച്ച വിദഗ്​ധ സംഘം കർഷകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ച നിരക്കാണിത്. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് പദ്ധതി വിശദീകരിച്ചു. പക്ഷിപ്പനി നിർമാർജന സൻെറർ നോഡൽ ഓഫിസർ ഡോ. കെ.ആർ. സജീവ് കുമാർ റിപ്പോർട്ട്​ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത്​ അംഗങ്ങളായ റോസമ്മ സോണി, ഹൈമി ബോബി, ഏറ്റുമാനൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ്​ തോമസ് കോട്ടൂർ, മറ്റു ജനപ്രതിനിധികളായ പുഷ്പമ്മ തോമസ്, സവിത ജോമോൻ, എം.കെ. ശശി, ലൂക്കോസ് തോമസ്, മരിയ ഗൊരേത്തി, മായ എന്നിവർ സംബന്ധിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശേരി സ്വാഗതവും നീണ്ടൂർ വെറ്ററിനറി സർജൻ ഡോ. പ്രസീന ദേവ് നന്ദിയും പറഞ്ഞു. -പടം-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.