പാലാ-കോഴാ റോഡിൽ ബസും ടോറസും കൂട്ടിയിടിച്ച് 18പേർക്ക് പരിക്ക്

കുറവിലങ്ങാട്: പാലാ-കോഴാ റോഡിൽ പൈക്കാട് ജങ്​ഷന് സമീപം കെ.എസ്.ആർ.ടി.സി ബസും ടോറസ് ലോറിയും കൂട്ടിമുട്ടി 18 പേർക്ക് പരിക്കേറ്റു. പാലായിൽനിന്ന് വൈക്കത്തേക്കുപോയ ബസാണ് പൈക്കാട് ഭാഗത്ത് റോഡിൽ വട്ടംതിരിച്ച ടോറസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസി​ൻെറ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ മണ്ണയ്ക്കനാട് സ്വദേശി ലൂയിസിനെ (50) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ അതുവഴി വന്ന വിവിധ വാഹനങ്ങളിലായി പാലാ, കുറവിലങ്ങാട്, ചേർപ്പുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇലയ്ക്കാട് താഴാനി സജി (54), കുര്യനാട് പടിഞ്ഞാറെ രണ്ടാനിക്കൽ പി.ഡി. ജോയി (60), കടുത്തുരുത്തി മൂന്നുപടിക്കൽ രാജു ജയിംസ് (54), കുര്യം കോയിക്കൽ ജെറിൻ (16), കോഴാ മുണ്ടയ്ക്കൽ സിജു (47), മാഞ്ഞൂർ തുണ്ടത്തിൽ ആഷ്​ലി സിജു (22), കടുത്തുരുത്തി ദാസ് നിവാസ് ഹേമദാസ് (27), ഇലയ്ക്കാട് കളരിക്കൽ സിനിമോൾ ജോണി (26) എന്നിവരാണ്​ പാലാ സർക്കാർ ആശുപത്രിയിലുള്ളത്​. KTL ACCIDENT KOZHA പാലാ-കോഴാ റോഡിൽ നടന്ന അപകടം വൈദ്യുതി മുടക്കം രാമപുരം: കുടക്കച്ചിറ, വലവൂര്‍, മരങ്ങാട്, എന്നിവിടങ്ങളില്‍ വ്യാഴാഴ്​ച രാവിലെ ഒമ്പത്​ മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.