കുമളി: കാലവർഷം തുടങ്ങും മുമ്പേ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 131. 35 അടിയായി. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1319 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 100 ഘന അടി ജലം മാത്രമാണ് തുറന്നുവിട്ടിട്ടുള്ളത്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 66.98 അടി ജലമാണ് ഉള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണശേഷി. മഴക്കാലത്തിന് മുമ്പ് സാധാരണയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയിൽ താഴെ എത്തുന്നതാണ്. എന്നാൽ, ഇപ്രാവശ്യം ജലനിരപ്പ് 131ന് മുകളിൽ തുടരുന്നതും വൈഗ അണക്കെട്ട് നിറയാൻ സാധ്യതയേറിയതും കേരളത്തെ ആശങ്കപ്പെടുത്തുന്നു. മഴക്കാലം ആരംഭിച്ച് ഏറെ വൈകാതെ തന്നെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജലനിരപ്പ് ദിവസങ്ങളോളം 142 ൽ നിലനിർത്തുക എന്നത് കുറച്ചു കാലമായി തമിഴ്നാട് തുടർന്നുവരുന്ന രീതിയാണ്. മഴക്കാലത്തിനു മുമ്പ് ജലനിരപ്പ് താഴ്ത്താനും ജലം കൊണ്ടു പോകുന്നതിൽ കൃത്യമായ ക്രമീകരണങ്ങൾ നടത്താനും കേരളം ആവശ്യപ്പെടാറില്ല. ജലനിരപ്പ് 142 ലേക്ക് ഉയർന്ന് തീരവാസികൾ ഭീതിയിലാവുകയും പ്രതിഷേധം ഉയരുകയും ചെയ്യുമ്പോൾ മാത്രമാണ് കേരള അധികൃതർ മുല്ലപ്പെരിയാർ വിഷയത്തിൽ രംഗത്ത് വരിക എന്നതാണ് പതിവ്. ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.