കോട്ടയം: ഇരട്ടപ്പാത നിർമാണത്തിനുള്ള അസംസ്കൃതവസ്തുക്കൾ എത്തിക്കുന്ന 13 ടിപ്പറുകൾക്ക് സമയ നിയന്ത്രണത്തിൽ ഇളവ്. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ മാർച്ച് 31നകം പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കുന്നതിന് റെയിൽവേക്ക് അനുവദിച്ച 13 ടിപ്പർ ലോറികളെ ഗതാഗത സമയനിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായത്. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് പരമാവധി വേഗത കുറച്ച് ഗതാഗതം നടത്തണമെന്നും ഉത്തരവിൽ പറയുന്നു. ലാബ് ടെക്‌നീഷ്യന്‍ നിയമനം കോട്ടയം: ജില്ല ടി.ബി സെന്‍ററിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എ.സി.എസിന്‍റെ മൊബൈല്‍ ഐ.സി.ടി.സി. യൂനിറ്റില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.എസ്.സി. എം.എല്‍.ടി യോഗ്യതയും ഒരുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കിൽ ഡി.എം.എല്‍.ടി യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടാകണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. ഐ.സി.ടി.സി/ പി.പി.ടി.സി.ടി / എ.ആര്‍.ടി. സെന്‍ററിൽ അഞ്ചുവര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 13000 രൂപ. അപേക്ഷ dtbckottayam@gmail.com വിലാസത്തില്‍ മാര്‍ച്ച് രണ്ടിന് ഉച്ചക്ക് രണ്ടിനകം നൽകണം അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മൂന്നിന് വൈകീട്ട് അഞ്ചിനകം ഇ-മെയില്‍ മുഖേന അറിയിപ്പ് നല്‍കും. അറിയിപ്പ് ലഭിക്കുന്നവർ അഞ്ചിന് രാവിലെ 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ല ടി.ബി സെന്ററില്‍ ഹാജരാകണം. ഫോണ്‍: 0481 2303965. എൽ.പി.ജി ഓപൺ ഫോറം മാർച്ച് മൂന്നിന് കോട്ടയം: ജില്ലയിലെ എൽ.പി.ജി ഓപൺ ഫോറം മാർച്ച് മൂന്നിന് രാവിലെ 10.30ന് ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഗൂഗ്ൾ മീറ്റ് മുഖേന ചേരും. ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ മാർച്ച് രണ്ടിനകം അതത് താലൂക്ക് സപ്ലൈ ഓഫിസർക്ക് നൽകണം. താൽപര്യമുള്ളവർക്ക് https://meet.google.com/efz-boae-dgs?hs=224 ലിങ്കിലൂടെ ഓപൺ ഫോറത്തിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.