മണിമല പാലം 12 മീറ്റർ വീതിയിൽ പുനർനിർമിക്കും

പൊൻകുന്നം: നിലവിൽ ഏഴുമീറ്റർ മാത്രം വീതിയുള്ള മണിമല പാലം 12മീറ്റർ വീതിയിൽ പുനർനിർമിക്കും. ലോകബാങ്ക് സഹായത്തോടെ നിർമിക്കുന്ന പുനലൂർ-മൂവാറ്റുപുഴ റോഡ് പ്രവൃത്തിയിൽ രണ്ടാംഘട്ടമായി പണി നടക്കുന്ന പൊൻകുന്നം-പ്ലാച്ചേരി റീച്ച് നിർമാണ പ്രവൃത്തിയുടെ പരിധിയിലെ മണിമല പാലം 60വർഷത്തിലേറെ പഴക്കമുള്ളതാണ്. വീതികുറഞ്ഞ കാലപ്പഴക്കമേറിയ പാലം പൊളിച്ച് പുതിയ റോഡി​ൻെറ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയോടുകൂടി പുതുതായി പണിയണമെന്ന്​ ചൂണ്ടിക്കാട്ടി ഡിസംബറിൽ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് ഡോ. എൻ. ജയരാജ് എം.എൽ.എ കത്ത് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.