പൊൻകുന്നം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 1,13,31,500 രൂപയുടെ സഹായം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷകര്‍ക്ക് ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. 2021 ഡിസംബര്‍ ഒന്നു മുതല്‍ 2022 ഏപ്രില്‍ 30 വരെ ലഭിച്ച 1311 അപേക്ഷക്കാണ് ഇത്രയും തുക അനുവദിച്ചത്. വില്ലേജ് അടിസ്ഥാനത്തില്‍ ലഭിച്ച തുക (അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റില്‍). ആനിക്കാട് - 6,93,000 (99), ചിറക്കടവ് - 1,22,500 (120), കങ്ങഴ - 10,64,500 (111), കാഞ്ഞിരപ്പള്ളി - 21,23,000 (313), കറുകച്ചാല്‍ - 16,41,000 (151), മണിമല - 7,57,500 (100), നെടുങ്കുന്നം - 10,11,500 (110), വാഴൂര്‍ - 19,56,000 (216), വെള്ളാവൂര്‍ 6,45,500 (57). ധനസഹായം അനുവദിക്കപ്പെട്ടവരുടെ ഭൂരിഭാഗം അക്കൗണ്ടിലേക്കും തുക എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.