12-14 പ്രായത്തിലെ വാക്‌സിനേഷൻ തുടങ്ങി കോട്ടയം: ജില്ലയിൽ 12-14 പ്രായമുള്ള 100 കുട്ടികൾക്ക് ആദ്യദിനത്തിൽ വാക്‌സിൻ നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോട്ടയം ജില്ല ആശുപത്രിയിൽ മാത്രമാണ് ബുധനാഴ്ച വാക്‌സിനേഷൻ സജ്ജീകരിച്ചിരുന്നത്. ഹൈദരാബാദ് കേന്ദ്രമായ ബയോളജിക്കൽ ഇ-ലിമിറ്റഡ് എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന കോർബിവാക്‌സ് എന്ന വാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. വ്യാഴാഴ്ച കോട്ടയം ജനറൽ ആശുപത്രിക്ക് പുറമെ ചങ്ങനാശ്ശേരി, പാലാ ജനറൽ ആശുപത്രികളിലും കുട്ടികൾക്ക് വാക്‌സിനേഷൻ നൽകും. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കാണ് വാക്‌സിനേഷൻ. വാക്‌സിൻ സ്വീകരിക്കുന്ന ദിവസം കുട്ടിക്ക് 12 വയസ്സ് പൂർത്തിയായിരിക്കണം. www.cowin.gov.in എന്ന പോർട്ടലിൽ മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്, ജനനത്തീയതി തെളിയിക്കുന്ന രേഖയുമായി കേന്ദ്രത്തിലെത്തണം. നാല് മുതൽ ആറു ആഴ്ചക്കിടയിൽ രണ്ടാം ഡോസ് സ്വീകരിക്കണം. ---------- ഇന്ന് 72 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ കോട്ടയം: ജില്ലയിൽ വ്യാഴാഴ്ച 72 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 12നും 14നുമിടയിൽ പ്രായമുള്ളവർക്ക് മൂന്നും 15നും 18നുമിടയിൽ പ്രായമുള്ളവർക്ക് അഞ്ചും മുതിർന്നവർക്ക് 64 കേന്ദ്രങ്ങളിലും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം. ---------- ഗുഡ്സ്ഷെഡ് റോഡ് താൽക്കാലികമായി അടക്കും കോട്ടയം: റെയിൽപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ടണലുകളും സംരക്ഷണഭിത്തിയും നിർമിക്കുന്ന ജോലികൾ നടക്കുന്നതിനാൽ കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡ് മുതൽ മദർ തെരേസ റോഡ് വരെ ഗുഡ്സ് ഷെഡ് റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് എ.ഡി.എം ജിനു പുന്നൂസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.