ഈരാറ്റുപേട്ട: ഒക്ടോബറിലെ പ്രകൃതിക്ഷോഭത്തിൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഇസ്ലാമിക പണ്ഡിത സംഘടനയായ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രഖ്യാപിച്ച 10 ദക്ഷിണ ഭവനങ്ങളും യാഥാർഥ്യമായി. കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ മേഖലകളിൽ എട്ടു വീടും ഈരാറ്റുപേട്ടയിൽ രണ്ടുമാണ് നിർമിച്ചത്. 1.20 കോടി ചെലവുവന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം ജമാഅത്തുകൾ കേന്ദ്രീകരിച്ച് ധനസമാഹരണത്തിലൂടെയാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്തും ജംഇയ്യതുൽ ഉലമ തിരുവനന്തപുരം ജില്ല കമ്മിറ്റിയും ചേർന്നാണ് രണ്ടു വീട് യാഥാർഥ്യമാക്കിയത്. മുഹ്യിദ്ദീൻ പള്ളി സകാത്ത് കമ്മിറ്റി രണ്ടു വീടിനുള്ള സ്ഥലം നൽകി. മുഹ്യിദ്ദീൻ മസ്ജിദ് അങ്കണത്തിൽ ചേർന്ന താക്കോൽദാന സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് ഉദ്ഘാടനം ചെയ്തു. ഭവന പദ്ധതി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി താക്കോൽദാനം നിർവഹിച്ചു. ദക്ഷിണ ഭവന പദ്ധതി രക്ഷാധികാരി മുഹമ്മദ് സക്കീർ ആമുഖപ്രസംഗം നടത്തി. സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, മഹല്ല് ഭാരവാഹികളായ പി.എസ്. ഷഫീഖ്, കെ.ഇ. പരീത്, ഇമാം മുഹമ്മദ് നദീർ മൗലവി, ഇമാം ഇസ്മായിൽ മൗലവി, ഇമാം സുബൈർ മൗലവി, രണ്ടാർകര മീരാൻ മൗലവി, കെ.എച്ച്. മുഹമ്മദ് മൗലവി, താഹിർ മൗലവി, നൗഫൽ മൗലവി, അബ്ദുൽ സലാം മൗലവി, നാസർ മൗലവി, അബ്ദുൽ വഹാബ്, പി.ടി. അഫ്സറുദ്ദീൻ, എ.ജെ. അനസ് തുടങ്ങിയവർ സംബന്ധിച്ചു. ----------- പടം ദക്ഷിണ ഭവനം താക്കോൽദാന സമ്മേളനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡൻറ് കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.