പൊൻകുന്നം: മണിമലയാറ്റിൽ ചളിവെള്ളം നിറഞ്ഞതോടെ ശുദ്ധജലവിതരണം അവതാളത്തിൽ. പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലേക്ക് മണിമലയാറ്റിലെ കരിമ്പുകയത്തുനിന്നാണ് പമ്പിങ്. ചളിനിറഞ്ഞതോടെ ജലഅതോറിറ്റി പമ്പിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ കരിമ്പുകയത്തെ പമ്പ്ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഗ്രാമദീപത്തെ വലിയസംഭരണിയിലെത്തിച്ചശേഷമാണ് പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലെ സംഭരണികളിലേക്ക് പമ്പ് ചെയ്ത് വിതരണം നടത്തുന്നത്. എന്നാൽ, ഒരുതരത്തിലുള്ള ശുദ്ധീകരണപ്രക്രിയയും സാധ്യമാകാത്തവിധം ചളി നിറഞ്ഞതിനാൽ പമ്പിങ് നിർത്തിവെക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുമൂലം അടുത്തദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.