കൊക്കയാര്‍: 37 വര്‍ഷത്തിന് ശേഷം പഠിച്ച സ്കൂളില്‍ വിദ്യാർഥിയായി അധ്യാപകര്‍ക്കൊപ്പം തിരികെയെത്തിയതിലെ സന്തോഷത്തിലാണ് കുറ്റിപ്ലാങ്ങാട് ഗവ. ഹൈസ്കൂളിലെ 1985 എസ്.എസ്.എല്‍.സി ബാച്ച്. ലോകത്തിന്റെ വിവിധ കോണുകളിലായിരുന്നവരെല്ലാം വീണ്ടും അക്ഷരമുറ്റത്ത് എത്തിയപ്പോള്‍ അവര്‍ക്കൊപ്പം സ്നേഹം പങ്കിടാന്‍ അധ്യാപകരുടെ സാന്നിധ്യം കൂടിയായപ്പോള്‍ വേറിട്ട അനുഭവമായി. അക്ഷരമുറ്റം@1985 എന്ന് നാമകരണം നടത്തിയ പരിപാടി സീനിയര്‍ അധ്യാപകന്‍ കെ.പി. ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. 1985ലെ സ്കൂള്‍ ലീഡര്‍ കെ.ആര്‍. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ അധ്യാപകരായ ഇസ്മായില്‍, കെ.എം. മാത്യു, സെബാസ്റ്റ്യന്‍, മാത്യു ഫിലിപ്പ്, മാണി, ഇട്ടിയവിര എബ്രഹാം, ലില്ലിക്കുട്ടി, ഐഷ ഇസ്മായില്‍, അന്നമ്മ, ബേബി ശശി, പൂര്‍വ വിദ്യാർഥികളായ നൗഷാദ് വെംബ്ലി, ഇ.എസ്. സുരേഷ്, ഡി. രാജീവ്, എം.പി. രാജേഷ്, പഞ്ചായത്തംഗം യു.സി. വിനോദ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഐസിമോള്‍ ബിബിന്‍, പ്രധാനാധ്യാപിക കെ. വസന്തകുമാരി, പി.ടി.എ പ്രസിഡന്റ് ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. പി.സി. സജി, കെ.കെ. സുരേഷ്, അമ്പിളി, പി.കെ. റഹ്മത്ത്, എം.കെ. രജനി, പി.എച്ച്. സൗഷത്ത്, സജി എം. ലോനപ്പന്‍, പി.ആര്‍. സുശീലന്‍, എം.ആര്‍. ലീലാമ്മ എന്നിവര്‍ നേതൃത്വം നല്‍കി. എം.വി. മോഹനന്റെ നേതൃത്വത്തില്‍ കലാവിരുന്നും ഒരുക്കിയിരുന്നു. KTL WBL 1985 SSLC Batch 1985 എസ്.എസ്.എൽ.സി ബാച്ചുകാർ 37 വർഷത്തിനുശേഷം ഒത്തുചേർന്നപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.