തിടനാട് ബാങ്ക് ​തെരഞ്ഞെടുപ്പ്​: ജനകീയ പാനലിന്​ ജയം

വോട്ടെടുപ്പിനിടെ ലാത്തിച്ചാർജ്​ ഈരാറ്റുപേട്ട: സംഘർഷത്തിനിടെ നടന്ന തിടനാട് സർവിസ് സഹകരണ ബാങ്ക്​ തെരഞ്ഞെടുപ്പിൽ തോമസ് വടകര നയിച്ച ജനകീയ പാനലിന്​ ജയം. പതിനൊന്നിൽ പത്ത്​ സീറ്റും ജനപക്ഷത്തിന്‍റെ പിന്തുണയിൽ മത്സരിച്ച ജനകീയ പാനൽ സ്വന്തമാക്കി. ഇടതുപാനലായ സഹകരണ മുന്നണിയിൽനിന്ന്​ വി.പി. രാജു മാത്രം വിജയിച്ചു. വോട്ടെടുപ്പിനിടെ സി.പി.എം പ്രവർത്തകരും ജനപക്ഷം പ്രവർത്തകരും തമ്മിൽ സംഘർഷവും ഉണ്ടായി. ഇരുഭാഗത്തുമായി സംഘടിപ്പിച്ച പ്രവർത്തകരോട്​ പിരിഞ്ഞുപോകാൻ പൊലീസ്​ ആവശ്യപ്പെട്ടെങ്കിലും ഇവർ മാറിയില്ല. ഇതോടെ പൊലീസ്​ ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാർജിൽ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന് പരിക്കേറ്റു. വിജിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും ജില്ല പഞ്ചായത്ത് അംഗം ഷോൺ ജോർജും വോട്ടെടുപ്പ്​ കേന്ദ്രത്തിൽ എത്തിയിരുന്നു. ഇതിനിടെ ഷോൺ ജോർജ്​ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കേന്ദ്രത്തിന് സമീപത്തുനിന്ന്​ മാറ്റണമെന്നും എൽ.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെട്ടു. എം.എൽ.എക്ക്​ വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപത്ത് നിൽക്കാമെങ്കിൽ തനിക്കും നിൽക്കാമെന്നായിരുന്നു ജില്ല പഞ്ചായത്ത് അംഗം ഷോൺ ജോർജിന്റെ നിലപാട്. പൊലീസ് നിർദേശത്തെ തുടർന്ന് ഷോൺ പിൻവാങ്ങിയതിനുപിന്നാലെ എൽ.ഡി.എഫ്​ പ്രവർത്തകൾ കൂവിവിളിച്ചു. ഇ​​തോടെ ഷോൺ തിരികെവന്നു. തുടർന്ന് പൊലീസ് ഇരുപക്ഷത്തോടും മാറാൻ ആവശ്യപ്പെടുകയും സംഭവം സംഘർഷത്തിലേക്ക്​ മാറുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.