പാലാ: തകർന്ന രാമപുരം-കൂത്താട്ടുകുളം റോഡിന്‍റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളടച്ചു. രാമപുരം പള്ളിക്കവല മുതൽ പാലവേലി വരെയുള്ള ഭാഗത്തെ മുപ്പതോളം കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് നികത്തി ഗതാഗതയോഗ്യമാക്കി. പാലാ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.ജി. അനീഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് മനോജ് തടത്തിൽ അധ്യക്ഷതവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സി.ജി. ദീപു, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ കരുണാകരൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സതീഷ്, വൈസ് പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി ജയകൃഷ്ണൻ, കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ്കുമാർ, പ്രസാദ് കോച്ചേരിയിൽ എം.പി. ശ്രീനിവാസൻ, സുനിൽ കിഴക്കേക്കര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.