'എ‍ന്‍റെ തൊഴിൽ എന്‍റെ അഭിമാനം' വാഴൂരിൽ വിവരശേഖരണം ആരംഭിച്ചു

വാഴൂർ: നാലുവർഷം കൊണ്ട് അഭ്യസ്തവിദ്യരായ 20 ലക്ഷംപേർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന 'എ‍ന്‍റെ തൊഴിൽ എ‍ന്‍റെ അഭിമാനമെന്ന' പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണ പരിപാടിക്ക് വാഴൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കേരളത്തിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി വിവരശേഖരണം നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ച കുടുംബശ്രീക്കാരാണ് വിവരശേഖരണത്തിനായി വീടുകൾ സന്ദർശിക്കുന്നത്. വിവരശേഖരണത്തിന്‍റെ വാഴൂർ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സിന്ധു ചന്ദ്രൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി. സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്കുമാർ, പി.ജെ. ശോശാമ്മ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ സ്മിത ബിജു, കില ബ്ലോക്ക് കോഓഡിനേറ്റർ ഷീബ എന്നിവർ പങ്കെടുത്തു. KTL VZR 2 My Job ചിത്രവിവരണം എന്‍റെ തൊഴിൽ എന്‍റെ അഭിമാനം വിവരശേഖരണത്തിന്‍റെ വാഴൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.