സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണം -അഡ്വ. പി.എസ്. രഘുറാം

ചങ്ങനാശ്ശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എസ്. രഘുറാം. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളി റീത്തുപള്ളി ജങ്​ഷനില്‍ തുടങ്ങിയ സമരപ്പന്തലില്‍ പനച്ചിക്കാട് പഞ്ചായത്തിലെ സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബുകുട്ടന്‍ ചിറയുടെ അധ്യക്ഷതവഹിച്ചു. വി.ജെ. ലാലി, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അല്‍ത്താഫ് ഹസന്‍, അനീഷ് തെങ്ങണ, ഡി. സുരേഷ്, മനോജ് വര്‍ഗീസ്, എ.ജി. അജയകുമാര്‍, എം.കെ. ഷഹസാദ്, മനോജ് മാത്യു, ജുബിന്‍ കൊല്ലാട്, എ.ടി. വര്‍ഗീസ്, സാജന്‍ കൊരണ്ടിത്തറ എന്നിവര്‍ സംസാരിച്ചു. ലൈസന്‍സ് എടുക്കണം ചങ്ങനാശ്ശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണെന്നും. പഞ്ചായത്ത് പരിധിയിലെ എല്ലാ വ്യാപാര വാണിജ്യസ്ഥാപനങ്ങളും പഞ്ചായത്ത് ലൈസന്‍സോടുകൂടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ ക്യാമ്പ് നടത്തി ചങ്ങനാശ്ശേരി: സര്‍ക്കാര്‍ വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എത്സമ്മ ജോബ്, കുഞ്ഞുമോള്‍ സാബു, കൗണ്‍സിലര്‍മാരായ അരുണ്‍ മോഹന്‍, മുരുകന്‍, എച്ച്.എം.സി മെംബര്‍ ജോയിച്ചന്‍ പീലിയാനിക്കല്‍, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗീതാദേവി, സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷേര്‍ളി ദിവാനി, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.