അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ലാബ് പ്രവർത്തനം തുടങ്ങി

കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ലാബ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സബിത പ്രേംജി അധ്യക്ഷതവഹിച്ചു. ദിവസവും നൂറുകണക്കിന് രോഗികളാണ് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി എത്തുന്നത്. മികച്ച ചികിത്സ ലഭിക്കുന്നതിനോടൊപ്പം ആധുനിക രീതിയിലുള്ള ലബോറട്ടറിയുടെ പ്രവർത്തനവും ഇവിടെ എത്തുന്ന രോഗികൾക്ക് ആശ്വാസകരമാണ്. മനസ്സ്​ എന്ന ജീവകാരുണ്യ സംഘടന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വീൽചെയർ സംഭാവന നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ മനോജ് കരീമഠം, ജില്ല പഞ്ചായത്ത്​ അംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷാജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രതീഷ്, അയ്മനം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.ജി. രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ. ജഗദീഷ്, ഡോ. ശ്യാം, വാർഡ്​ അംഗം രാധാകൃഷ്ണൻ നെല്ലിപ്പള്ളി, മെഡിക്കൽ ഓഫിസർ ഡോ. മിനിജ ഡി.നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.