എം.ജി സർവകലാശാല

സി.എ.ടി: അപേക്ഷ ഇന്ന് വൈകീട്ടുവരെ കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇന്റർ സ്കൂൾ സെന്ററും നടത്തുന്ന എം.എ, എം.എസ്​സി, എം.ടി.ടി.എം, എൽഎൽ.എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ്​ സ്‌പോർട്സ്, എം.എഡ്, എം.ബി.എ, ബി.ബി.എ-എൽഎൽ.ബി (ഓണേഴ്‌സ്) -ഇന്റഗ്രേറ്റഡ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക്​ ശനിയാഴ്ച വൈകീട്ട് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.cat.mgu.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾ cat@mgu.ac.in ഇ-മെയിൽ വിലാസത്തിലും 0481 2733595 നമ്പറിലും ലഭിക്കും. യു.ജി.സി-നെറ്റ് / ജെ.ആർ.എഫ് പരീക്ഷ പരിശീലനം മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി-നെറ്റ് / ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള ഓഫ്‌ലൈൻ പരിശീലന പരിപാടി മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും. പങ്കെടുക്കാൻ ഓഫിസുമായി ബന്ധപ്പെടുക. മാറ്റിവെച്ച പരീക്ഷ 10 മുതൽ ഈദുൽ ഫിത്വ്​ർ പ്രമാണിച്ച് മാറ്റിവെച്ച മേയ് മൂന്നിലെ പരീക്ഷകൾ ഈ മാസം 10 ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ 16 മുതൽ ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ -റെഗുലർ / 2017-19 അഡ്മിഷനുകൾ -സപ്ലിമെന്ററി), ഡി.ഡി.എം.സി.എ (2014, 2015, 2016 അഡ്മിഷനുകൾ -സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ 16 ന് ആരംഭിക്കും. പിഴയില്ലാതെ മേയ് ഒമ്പത് വരെയും 525 രൂപ പിഴയോടുകൂടി 10 നും 1050 രൂപ സൂപ്പർഫൈനോടുകൂടി 11നും അപേക്ഷിക്കാം. പരീക്ഷ ഫലം 2021ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.കോം (പ്രൈവറ്റ്) മോഡൽ ഒന്ന്​ (സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ-മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മേയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. 2021ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ് ബി.കോം (പ്രൈവറ്റ്) മോഡൽ ഒന്ന്​ (2019 അഡ്മിഷൻ -റെഗുലർ / 2017, 2018 അഡ്മിഷൻ -സപ്ലിമെന്ററി / റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് 2022 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എൽഎൽ.എം എൻവയൺമെന്റൽ ലോ (ലോ ഫാക്കൽറ്റി, സി.എസ്.എസ്, 2020-21 ബാച്ച് -റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.