വടിവാളുമായി ഭീഷണി മുഴക്കിയ കാപ്പ കേസ് പ്രതി പിടിയിൽ

കോട്ടയം: നഗരമധ്യത്തിലെ മാർക്കറ്റിൽ വടിവാളുമായി ഭീഷണി മുഴക്കിയ കാപ്പ കേസ് പ്രതി പൊലീസ് പിടിയിൽ. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിനെയാണ്​ (26) വെസ്റ്റ് സ്​റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സുഹൃത്തായ പെൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ തിരുവാതുക്കൽ സ്വദേശിയായ യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിലും കഞ്ചാവ്, വധശ്രമ കേസുകളിലും പ്രതിയാണ്. ഈ കേസുകളിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. വ്യാഴാഴ്ച നഗരമധ്യത്തിലെ മാർക്കറ്റിൽ എത്തി വടിവാൾ വീശി ഭീഷണി മുഴക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി സ്​റ്റേഷനിൽ എത്തിച്ചപ്പോൾ ലോക്കപ്പിൽ തല ഇടിച്ച് പൊട്ടിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തി. തലയിൽ രണ്ട് സ്റ്റിച്ചുണ്ട്​. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.