കൊയ്ത്തുയന്ത്രം കിട്ടിയില്ല; തുരുത്തി പുറത്തേരി പാടത്ത്​ നെല്ല് കിളിര്‍ത്തു

ചങ്ങനാശ്ശേരി: കൊയ്ത്തുയന്ത്രം കിട്ടാത്തതിനെത്തുടർന്ന്​​ തുരുത്തിയിൽ 102 ഏക്കര്‍ പുറത്തേരി പാടശേഖരത്തിലെ 140 ദിവസമായ നെല്ല് പാടത്തു വീണ്​ കിളിര്‍ത്തുതുടങ്ങി. പുതിയ ഞാറു നട്ടതുപോലെയാണ് ഇപ്പോള്‍ പാടശേഖരം. നെന്മണികള്‍ കതിരില്‍നിന്ന്​ പൊഴിഞ്ഞുപോയ നിലയിലാണ്. 10 കൊയ്ത്തുയന്ത്രമാണ് ഇപ്പോള്‍ ഇവിടെ ആവശ്യമായി വരുന്നത്. നാലെണ്ണം മാത്രമാണ് ലഭിച്ചത്. മഴ മാറി നില്‍ക്കുകയാണെങ്കിലും കാലാവസ്ഥ മാറ്റമുള്ളത് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്​. കൃഷിവകുപ്പ് ഇടപെട്ട് കൊയ്ത്തുയന്ത്രം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മറ്റ് പാടശേഖരങ്ങളിലെ കൊയ്ത്തു കഴിഞ്ഞ് നെല്ല് സിവില്‍ സപ്ലൈസ് എടുത്തു കഴിഞ്ഞപ്പോഴാണ് ഇവര്‍ക്ക് ഈ ദുരവസ്ഥ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.