പൊൻകുന്നം: കുടുംബശ്രീയുടെ പേരിൽ തുടങ്ങിയ ചിട്ടിയിലൂടെ നിക്ഷേപകർക്ക് ഒന്നരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ പണം തിരികെ ലഭിക്കണമെന്നും തട്ടിപ്പുകാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സമരവുമായി സ്ത്രീകൾ. സി.പി.എമ്മിലെ മുൻ വനിത പഞ്ചായത്ത് അംഗം ഉൾപ്പെടെ ഒമ്പത് സ്ത്രീകൾ ചേർന്ന് ചിറക്കടവ് പഞ്ചായത്ത് രണ്ടാം വാർഡിൽ നടത്തിയ ചിട്ടിയിൽ നിക്ഷേപകരായത് കോയിപ്പള്ളി കോളനിയിലെ കൂലിപ്പണിക്കാരായ സ്ത്രീകളാണ്. മക്കളുടെ വിവാഹത്തിനും പഠനത്തിനും കുടുംബാംഗങ്ങളുടെ ചികിത്സക്കും പണം ആവശ്യമായി വന്ന പലരും നടത്തിപ്പുകാരെ ബന്ധപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു. പൊൻകുന്നം സ്‌റ്റേഷനിൽ നേരത്തേ നടത്തിയ ചർച്ച പ്രകാരം ഏപ്രിൽ 30നകം നിക്ഷേപകർക്ക് പണം കൊടുത്തുതീർക്കുമെന്നാണ് ഉറപ്പുനൽകിയിരുന്നത്. എന്നാൽ, ആർക്കും പണം നൽകാതായതോടെയാണ് വീട്ടമ്മമാർ സമരത്തിനിറങ്ങിയത്. കുടുംബശ്രീയുടേതായി തുടങ്ങിയ മാസത്തവണ സമ്പാദ്യപദ്ധതി ക്രമേണ മുൻ വനിത പഞ്ചായത്ത് അംഗം ഉൾപ്പെടെ ഒമ്പതുപേർ ചേർന്ന് ഏറ്റെടുത്ത് പണം പിരിച്ചെടുക്കുകയായിരുന്നു. ചിട്ടി വട്ടമെത്തിയപ്പോൾ ആർക്കും പണം തിരികെ നൽകിയില്ല. ഇതോടെയാണ് ക്രമക്കേട് പുറത്തായത്. ചിട്ടിനടത്തിപ്പുമായി കുടുംബശ്രീക്ക് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. നടത്തിപ്പുകാരിൽ ചിലർ അടുത്തിടെ ഭൂമി, വാഹനങ്ങൾ, വീട് എന്നിവയൊക്കെ വാങ്ങിയത് ഈ പണം ഉപയോഗിച്ചാണെന്നും ആരോപണമുയർന്നു. കോയിപ്പള്ളിയിൽനിന്ന് തുടങ്ങിയ പ്രകടനം ചിറക്കടവ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച ശേഷം പൊൻകുന്നം മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ധർണ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ആർ. സാഗർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.