പിണറായിയിൽ പ്രതിയെ ഒളിപ്പിച്ചതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്​ കെ. സുധാകരൻ

​കോട്ടയം: ഹരിദാസൻ വധക്കേസ്​ പ്രതിയായ ആര്‍.എസ്.എസുകാരന്‍ സി.പി.എമ്മുകാരന്‍റെ വീട്ടില്‍ ഒളിവിൽ കഴിഞ്ഞതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. എല്ലാ ക്രിമിനല്‍ രാഷ്ട്രീയത്തിന് മുന്നിലും നിന്ന പഴയൊരു സി.പി.എം നേതാവിന്‍റെ മകളുടെ വീട്ടിലാണ് പ്രതി ഒളിവില്‍കഴിഞ്ഞത്. ഇതിന്​ സി.പി.എം മറുപടി പറയണം​. വീടിന് ബോംബ് എറിഞ്ഞതും സി.പി.എമ്മുകാരാണ്. പിണറായി വിജയന്‍റെ വീടിനടുത്താണ് ബോംബേറുണ്ടായതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കെ-റെയില്‍ കുറ്റി പറിക്കുന്നവരുടെ പല്ല് പറിക്കാനുള്ള കഴിവൊന്നും കണ്ണൂരില്‍ ഇ.പി. ജയരാജനില്ല. സദാചാരബോധം നഷ്ടപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാറുമാണ് ഇവിടെയുള്ളത്. പി.​ ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിച്ചത് ഇതിന്​ തെളിവാണ്​. കെ-റെയിലുമായി ബന്ധപ്പെട്ട സമരം തുടരും. ജയിലില്‍ പോകാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.