കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫിസിന് കീഴിലെ ഏറ്റുമാനൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ തസ്തികകൾ, റെസിഡന്‍റ് ട്യൂട്ടർ, സ്പെഷൽ ടീച്ചർ -മ്യൂസിക്, ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ അടുത്ത അധ്യയന വർഷത്തേക്ക് അധ്യാപക ഒഴിവുകളിലേക്കും റെസിഡന്‍റ് ട്യൂട്ടർ തസ്തികയിലേക്കും കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ 30ന് വൈകീട്ട് അഞ്ചിനകം പ്രോജക്ട് ഓഫിസർ, ഐ.ടി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ, പിൻ. 686507 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04828 202751. തൊഴിലധിഷ്ഠിത കോഴ്സ് കോട്ടയം: കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് നടപ്പാക്കുന്ന സങ്കൽപ് പദ്ധതിയുടെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിൽ ചേരാൻ അവസരം. ചങ്ങനാശ്ശേരി വേലൈൻ ട്രെയിനിങ് സെന്‍ററിൽ നടക്കുന്ന പൈനാപ്പിൾ കെച്ചപ്പ് തയാറാക്കുന്നതിലെ ജാം ജെല്ലി പ്രോസസിങ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9895123705.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.