ശ്രീദയാനന്ദ എൽ.പി സ്‌കൂളിൽ ഗുരുപൂജ

എലിക്കുളം: ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്‌കൂളിൽ പുതിയ മന്ദിരത്ത‍ൻെറ ഉദ്ഘാടനത്തിന് മുന്നോടിയായി ഗുരുപൂജ നടത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തത്​ പൂർവ വിദ്യാർഥികൂടിയായ സാഹിത്യകാരൻ സക്കറിയയായിരുന്നു. നാലുവരെ ഈ സ്‌കൂളിൽ പഠിച്ചതി‍ൻെറയും പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവെച്ചു. സ്‌കൂൾ മാനേജർ ഇ.ആർ. സുശീലൻ പണിക്കർ അധ്യക്ഷതവഹിച്ചു. സപ്താഹ യജ്ഞാചാര്യൻ പി.കെ. വ്യാസൻ അമനകര ഗുരുപൂജക്ക് കാർമികത്വം വഹിച്ചു. നോക്കുപാവവിദ്യ കലാകാരിയും പത്മശ്രീ ജേത്രിയുമായ മൂഴിക്കൽ പങ്കജാക്ഷിയമ്മ, സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് വി.എ. സുകുമാരൻ നായർ, കഥകളി പണ്ഡിതൻ മീനടം ഉണ്ണികൃഷ്ണൻ, കെ.എൻ. രാധാകൃഷ്ണപിള്ള, പി.എൻ. പ്രദീപ്കുമാർ, കെ.പി. രവീന്ദ്രൻ നായർ കുഴിക്കാട്ട്, ആർ. രാധാകൃഷ്ണൻ നായർ, ധനേഷ് ജി.നായർ എന്നിവരെയും മുൻകാല അധ്യാപകരായ വിശാലാക്ഷിയമ്മ, ജാനകിയമ്മ, പ്രസന്നകുമാരി നാരായണൻ, പ്രേമലത, കെ.ജി. രമണിക്കുട്ടി, രമ എസ്.പണിക്കർ തുടങ്ങിയവരെയും ആദരിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എ.എം. രാധാകൃഷ്ണൻ നായർ, എസ്. ഷാജി, സിനി ജോയി, യമുന പ്രസാദ്, എം.ബി. അനിൽകുമാർ, മാത്യൂസ് പെരുമനങ്ങാട്ട്, ടോമി കപ്പിലുമാക്കൽ, കരയോഗം സെക്രട്ടറി എൻ. നാരായണൻ നായർ, ടോമി കപ്പിലുമാക്കൽ, അഖിൽകുമാർ തങ്കപ്പൻ എന്നിവർ സംസാരിച്ചു. KTL VZR 6 Dayananda School ചിത്രവിവരണം ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി സ്‌കൂളിലെ ഗുരുപൂജ സമ്മേളനം സാഹിത്യകാരൻ സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.