ധീവര വിഭാഗങ്ങളോടുമുള്ള അവഗണന അവസാനിപ്പിക്കണം -വി. ദിനകരന്‍

വൈക്കം: ഉള്‍നാടന്‍ മത്സ്യബന്ധനവും അക്വാകള്‍ച്ചറല്‍ നിയമവും ഭേദഗതിചെയ്യണമെന്നും ധീവര സമുദായത്തോടും ധീവര വിഭാഗങ്ങളോടുമുള്ള അവഗണന അവസാനിപ്പിക്കണെമന്നും ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍. അഖില കേരള ധീവരസഭ ജില്ല സമ്മേളനം വൈക്കത്ത് എം.കെ. രാജുനഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ ശിവദാസ് നാരായണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എ. ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വി.എം. ഷാജി, ആലപ്പുഴ ജില്ല സെക്രട്ടറി എന്‍.ആര്‍. ഷാജി, കെ.കെ. അശോക് കുമാര്‍, വി.ആര്‍. അനിരുദ്ധന്‍, പനത്തറ പുരുഷോത്തമന്‍, ഭൈമി വിജയന്‍, പ്രീത രാജേഷ്, വീണാ അജിത്, സുലഭ പ്രദീപ്, കെ.എസ്. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.