നെടുംകുന്നം: ക്ഷീരസംഘത്തില്‍നിന്ന് വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ തൂക്കത്തില്‍ കുറവുണ്ടെന്ന് പരാതി. പത്തുകിലോ കാലിത്തീറ്റ വാങ്ങിയപ്പോള്‍ 400 ഗ്രാമിൻെറ കുറവ് വന്നതായി നെടുംകുന്നം ക്ഷീരസംഘത്തിലെ അംഗവും ക്ഷീരകര്‍ഷകനുമായ മാത്തുക്കുട്ടി പുതിയാപറമ്പില്‍ ആരോപിച്ചു. വിവിധ പദ്ധതിപ്രകാരം ഓരോ കര്‍ഷകനും വ്യത്യസ്തമായ അളവിലാണ് കാലിത്തീറ്റ നല്‍കുന്നത്. ചില്ലറയായി നല്‍കുന്ന കാലിത്തീറ്റ 10 കിലോഗ്രാം കൊള്ളുന്ന ബക്കറ്റിലാക്കി ഇലക്ട്രോണിക് ത്രാസിലാണ് തൂക്കുന്നത്. ബക്കറ്റിൻെറ തൂക്കം കുറക്കാതെയാണ് കാലിത്തീറ്റ നല്‍കുന്നതെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പലവട്ടം പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് മാത്തുക്കുട്ടി പറയുന്നു. മുമ്പും ഇതേരീതിയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ പറഞ്ഞ് തീര്‍ത്തിരുന്നു. ഇപ്പോള്‍ വീണ്ടും തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. ഇത്തരത്തില്‍ 10 പേര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുമ്പോള്‍ ക്ഷീരസംഘം നാലുകിലോ കൊടുക്കാതെ ലാഭിക്കുന്നുണ്ടെന്നാണ് മറ്റ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. എന്നാല്‍, ക്രമരഹിതമായി ഒന്നും ചെയ്യുന്നില്ലെന്നും സ്ഥിരമായി ത്രാസില്‍ ഇതേ ബക്കറ്റ് തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇത് സ്വാഭാവികമായ തൂക്കവ്യത്യാസമാണെന്നും പ്രസിഡന്‍റ് പി.ജെ. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.