മംഗളാദേവി: മാധ്യമപ്രവർത്തകർക്ക് അവഗണന; ദേശീയപാതയിലിരുന്ന് പ്രതിഷേധം

കുമളി: മംഗളാദേവി ഉത്സവ ആലോചനയോഗത്തിൽനിന്ന്​ മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടതിന്​ പിന്നാലെ ശനിയാഴ്ച പാസ് നൽകാതെയും ജില്ല ഭരണാധികാരിയുടെ അനാസ്ഥ തുടർന്നു. ശനിയാഴ്ച നടന്ന ഉത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന മാധ്യമപ്രവർത്തകരുടെ ലിസ്റ്റ് പി.ആർ.ഡി വാങ്ങിയെങ്കിലും മാധ്യമപ്രവർത്തകർക്ക് പാസ് നൽകാൻ അധികൃതർ തയാറായില്ല. പാസ് ഇല്ലാത്തതിനാൽ പലരെയും കലക്ടറുടെ നിർദേശപ്രകാരം വനപാലകർ വഴിയിൽ തടഞ്ഞ് തിരിച്ചയച്ചു. മുമ്പ് തേക്കടിയിൽ നടന്ന മംഗളാദേവി ആലോചന യോഗത്തിൽനിന്ന്​ കലക്ടറുടെ നിർദേശപ്രകാരം മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാസ് നൽകാമെന്നുപറഞ്ഞ ശേഷം പെരുവഴിയിലാക്കിയത്. ഇതിനിടെ, തമിഴ്നാട്ടിൽനിന്ന്​ എത്തിയ മാധ്യമപ്രവർത്തകരെയും പാസില്ലാത്തതിന്‍റ പേരിൽ വനപാലകർ തടഞ്ഞ് തിരിച്ചയച്ചത് പ്രതിഷേധത്തിനിടയാക്കി. അതിർത്തിയിലെ റോഡിൽ കുത്തിയിരുന്ന മാധ്യമപ്രവർത്തകർ ദേശീയപാതയിലെ വാഹനഗതാഗതം സ്തംഭിപ്പിച്ചു. പിന്നീട് ഉത്തമപാളയം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ......... Cap: തമിഴ്നാട് അതിർത്തിയിലെ ദേശീയപാതയിലിരുന്ന് പ്രതിഷേധിക്കുന്ന തമിഴ് നാട്ടിലെ മാധ്യമപ്രവർത്തകർ .....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.