അതിരമ്പുഴയിൽ ഇന്ന് നഗരംചുറ്റി കുരിശിന്‍റെ വഴി

ഏറ്റുമാനൂർ: കുരിശിന്‍റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടനകേന്ദ്രമായ അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ വെള്ളിയാഴ്ച വൈകീട്ട്​ നഗരംചുറ്റി കുരിശിന്‍റെ വഴിനടക്കും. ഉച്ചക്ക്​ രണ്ടിന് ആരംഭിക്കുന്ന പീഡാനുഭവ തിരുക്കർമങ്ങളിൽ ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6.30 മുതൽ 12.30വരെ ആരാധന. ഇടവകാംഗങ്ങൾ കൂട്ടായ്മ അടിസ്ഥാനത്തിൽ കുരിശിന്‍റെ വഴി നടത്തി വലിയ പള്ളിയിൽ എത്തി ആരാധനയിൽ സംബന്ധിക്കും. 12.30ന് നേർച്ചക്കഞ്ഞി. ഉച്ചക്ക്​ രണ്ടിന് ആർച് ബിഷപിന്‍റെ മുഖ്യകാർമികത്വത്തിൽ പീഡാനുഭവ തിരുക്കർമങ്ങൾ ആരംഭിക്കും. വൈകീട്ട്​ അഞ്ചിന് വലിയപള്ളിയിൽനിന്ന് നഗരം ചുറ്റിയുള്ള ആഘോഷമായ കുരിശിന്‍റെ വഴി ആരംഭിക്കും. സമാപന ആശീർവാദത്തിനുശേഷം കുരിശിന്‍റെ തിരുശേഷിപ്പ് വണക്കത്തോടെ തിരുക്കർമങ്ങൾ സമാപിക്കും. വികാരി ഡോ. ജോസഫ് മുണ്ടകത്തിൽ, സഹവികാരിമാരായ ലിബിൻ തുണ്ടിയിൽ, ഗ്രിഗറി മേപ്പുറം, ജസ്റ്റിൻ തൈക്കളം, സചിൻ കുന്നത്ത് എന്നിവർ നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 11.30ന് പൊതു മാമോദീസ. വൈകീട്ട്​ അഞ്ചിന് കുർബാന. പുത്തൻ വെള്ളവും പുത്തൻ തിരിയും ആശീർവദിച്ച് നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.