കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു

ചങ്ങനാശ്ശേരി: വെള്ളിയാഴ്ച വൈകീട്ട്​ വീശിയടിച്ച . മാമ്മൂട് മാന്നില പെരുവേലിൽ റോബിൻ ജോസഫിന്റെ ഉടമസ്ഥതയിലെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഫാനും വയറിങ്ങുമടക്കം മറിഞ്ഞുവീണു. ഇവിടെ വാടകക്കാർ താമസം ഉണ്ടായിരുന്നു. പ്രായമായവരും കുട്ടികളുമടക്കം വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തിൽനിന്ന്​ ഒഴിവായി. സർവിസ് വയർ പൊട്ടി വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. മാടപ്പള്ളി പഞ്ചായത്ത്​ അംഗം ജിൻസൺ മാത്യു വില്ലേജ് ഓഫിസറെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. കഴിഞ്ഞദിവസത്തെ കാറ്റിലും പ്രദേശത്ത് നാശനഷ്ടം സംഭവിച്ചിരുന്നു. KT L CHR 3 house broken മാമ്മൂട് മാന്നില പെരുവേലിൽ റോബിൻ ജോസഫിന്റെ ഉടമസ്ഥതയിലെ വീടിന്‍റെ മേൽക്കൂര കാറ്റിൽ തകർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.