ചളി നിറഞ്ഞ് കൂരാലി-പള്ളിക്കത്തോട് റോഡ്

കൂരാലി: റോഡിലെ കയറ്റം കുറക്കാൻ പള്ളിക്കത്തോട്-കൂരാലി റോഡ് പൊളിച്ചിട്ടത് ജനങ്ങൾക്ക് ദുരിതമായി. ഒട്ടക്കൽ ഭാഗത്താണ് ടാറിങ് പൊളിച്ച് മണ്ണെടുത്തുമാറ്റി പണിതുടങ്ങിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും പണി എങ്ങുമെത്തിയില്ല. ശക്തമായ മഴപെയ്തതോടെ ചളിനിറഞ്ഞ് നടക്കാൻപോലും സാധിക്കാതായി. ഇരുചക്രവാഹനങ്ങൾ ചളിയിൽപെട്ട് യാത്രക്കാർ അപകടത്തിലാകുന്നു. മിക്കദിവസവും പണി നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. മണ്ണുമാറ്റിയതിന് ശേഷം മെറ്റൽ നിരത്തി ഉറപ്പിക്കാൻ ആഴ്ചകൾ കഴിഞ്ഞിട്ടും ശ്രമിച്ചിട്ടില്ല. KTL VZR 2 Road Cheli ചിത്രവിവരണം ചളി നിറഞ്ഞ് യാത്രദുരിതമേറിയ കൂരാലി-പള്ളിക്കത്തോട് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.