ചങ്ങനാശ്ശേരി: ചരിത്രപ്രസിദ്ധമായ ചങ്ങനാശ്ശേരി ചിത്രകുളത്തിലെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് തുക ലഭിച്ചത്. കാലങ്ങളായി സംരക്ഷണഭിത്തി തകർന്ന് മാലിന്യവും ചളിയുംകൊണ്ട് കുളത്തിലെ വെള്ളം മലിനപ്പെട്ടിരുന്നു. തകർന്ന സംരക്ഷണഭിത്തി പുനർനിർമിക്കുക, അടിഞ്ഞുകൂടിയ മാലിന്യവും ചളിയും മാറ്റി കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ സാഹചര്യമൊരുക്കുക തുടങ്ങിയവയാണ് പദ്ധതി. നഗരസഭ ചെയർപേഴ്‌സൻ സന്ധ്യ മനോജ്, കൗൺസിലർ പി.എ. നിസാർ, എക്സിക്യൂട്ടിവ് എൻജിനീയർ കെ.കെ. സിന്ധു, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ബിനു ജോസ്, എം.ആർ. ഫസിൽ എന്നിവർ സംസാരിച്ചു. KTL CHR 1 chithrakulam ചിത്രകുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.