നിർത്തിയിട്ട കാറിൽ തീപിടിത്തം

പത്തനംതിട്ട: ഇലവുംതിട്ടയിൽ നിർത്തിയിട്ട കാറില്‍ തീപിടിത്തം. മെഴുവേലി സ്വദേശിയുടെ കാറിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട്​ ഏഴരയോടെയാണ് സംഭവം. എസ്​.ബി.ഐയുടെ മുന്നില്‍ നിര്‍ത്തിയിട്ട കാറിന്‍റെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. വാഹനം നിര്‍ത്തിയ ശേഷം ഡ്രൈവര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ്​ കാറില്‍ തീപടര്‍ന്നത്​. ഈ സമയം മഴയുണ്ടായിരു​ന്നെങ്കിലും എന്‍ജിന്‍ ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഓടിക്കൂടിയവര്‍ തീയണക്കാൻ ശ്രമിച്ചു. അഗ്​നിരക്ഷാ സേനയും സ്ഥലത്തെത്തി. സുഹൃത്തിന്റെ കാറുമെടുത്ത് ഇലവുംതിട്ടയില്‍ ഒരാവശ്യത്തിന് വന്നതാണെന്ന് കാറിലുണ്ടായിരുന്ന ആള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.