വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് നൂറിൻെറ മികവിൽ വൈക്കം: 2021-2022 സാമ്പത്തികവർഷത്തെ പദ്ധതി തുക നൂറുശതമാനം ചെലവഴിച്ച് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ജില്ലയിൽ രണ്ടാം സ്ഥാനത്തും സംസ്ഥാനത്ത് 21ാം സ്ഥാനത്തും എത്തി. പഞ്ചായത്തിൽ നടപ്പാക്കിയ നെൽകൃഷി വികസനം, സുഭിക്ഷ കേരളം, അടുക്കളത്തോട്ടം, കന്നുകുട്ടി പരിപാലനം, സാന്ത്വന പരിചരണ പരിപാടി, മരുന്ന് വാങ്ങൽ, കയർ യൂനിറ്റിന് സബ്സിഡി, കക്കൂസ് നിർമാണം, കക്കൂസ് മെയിന്‍റനൻസ്, പേപ്പർ കാരിബാഗ് നിർമാണം, തുണിസഞ്ചി നിർമാണം, അനുപൂരക പോഷകാഹാര പരിപാടി, തെരുവുവിളക്ക്, കുടിവെള്ളത്തിനായി പൈപ്പ് ലൈൻ എക്സ്റ്റെൻഷൻ, പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികള്‍ക്ക് ഫർണീച്ചർ, ലാപ്ടോപ്, പാലിന് ഇന്‍സെന്‍റിവ്, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ തുടങ്ങിയവ പരിണമിച്ചാണ് നേട്ടം. തനത് നികുതിവരുമാനത്തിലും എക്കാലത്തെയും മികച്ചനേട്ടമായി 10 വാർഡുകളിലും 100 ശതമാനം നികുതിപിരിവ് കൈവരിക്കാനായി. ഭരണസമിതിയുടെയും ജീവനക്കാരുടെയും സഹകരണത്തോടെ ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്കായി വിശപ്പുരഹിത പദ്ധതി (ലഘുഭക്ഷണം) നടപ്പാക്കിയും ശ്രദ്ധ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.