കോട്ടയം: ലഹരിക്കായി ഗുളിക വാങ്ങിയ വിദ്യാർഥി എക്‌സൈസ് പിടിയിൽ. ഇരവിമംഗലം സ്വദേശിയായ 17കാരനാണ് ശനിയാഴ്ച രാത്രിയിൽ മുട്ടുചിറയിൽ നിന്നും എക്‌സൈസിന്‍റെ പിടിയിലായത്. മനോരോഗികൾക്ക് നൽകുന്ന ഗുളിക ലഹരിക്കായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടറുടെ കുറിപ്പില്ലാതെയാണ് കൗമാരക്കാരൻ മെഡിക്കൽ സ്റ്റോറിൽനിന്ന് ഗുളിക വാങ്ങിയത്. എക്‌സൈസ് സംഘത്തെ കണ്ട് പരിഭ്രാന്തനായതിനെതുടർന്ന് ചോദ്യം ചെയ്തപ്പോൾ ഗുളിക വാങ്ങിയ വിവരം വിദ്യാർഥി പറയുകയായിരുന്നു. എക്‌സൈസ് അടുത്തെത്തിയതോടെ കൈവശമുണ്ടായിരുന്ന ഗുളികകൾ വിദ്യാർഥി ദൂരേക്ക് എറിയുകയും ചെയ്തു. ഇയാൾക്ക് മരുന്ന് നൽകിയ മെഡിക്കൽ ഷോപ്പുടമക്കെതിരെ നടപടിയെടുക്കുമെന്നും എക്‌സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.