അത്രപോര എന്ന്​ എല്ലാവരും

പത്തനംതിട്ട: സംഘാടനത്തെക്കുറിച്ച്​ പരാതികളും പരിഭവങ്ങളുമാണ്​ മത്സരാർഥികളിൽനിന്നും കാണികളിൽനിന്നും ഉയരുന്നത്​. ഒരുകാര്യത്തിലും ആരും തൃപ്തി പറയുന്നില്ല. മത്സരാർഥികൾ അരങ്ങ് തകർക്കുമ്പോഴും സംഘാടനത്തിലെ പിഴവുകളാണ്​ സദസ്സുകളിലെ ചർച്ച​. നാടോടിനൃത്തത്തിന് ഇടയിൽ നിരവധി വിദ്യാർഥികൾ തെന്നിവീണു. മാളവിക അരുൺ എന്ന മത്സരാർഥിക്ക് പരിക്കേറ്റു. വേദിയിൽ പലയിടത്തും കുടിവെള്ള സംവിധാനവും ഇല്ല. ഞായറാഴ്ച കലോത്സവനഗരിയിൽ ഭക്ഷണം ലഭിക്കാതെ വന്നതോടെ പലർക്കും ഹോട്ടലുകളെ ആശ്രയിക്കേണ്ടിവന്നു. സമയം വൈകിയെത്തിയ ചിലർക്ക്​ ഭക്ഷണം ലഭിച്ചതുമില്ല. ************* ഇ​ത്രക്ക്​ ആകാമോ എന്ന്​ ചോദ്യം കലോത്സവത്തിൽ ചില ഐറ്റങ്ങൾക്ക്​ വേദിയിൽ ചെസ്​ നമ്പർ വിളിച്ചപ്പോൾ ആരും എത്തിയില്ല. ഇവരെവിടെപ്പോയി എന്ന്​ തിരക്കിയവർക്ക്​ സഹപാഠികൾ നൽകിയ മറുപടി ടൂർ പോയെന്നായിരുന്നു. ​ങേ.. ഇതിനിടെ ടൂറോ എന്ന്​ ശങ്കിച്ചവരോട്​ സഹപാഠികൾ പറഞ്ഞത്​, കൂട്ടുകാർ ഒത്തുകൂടിയപ്പോൾ പെട്ടെന്ന്​ പ്ലാൻ മാറ്റി മത്സരം ഉപേക്ഷിച്ച്​ വാഗമൺ ട്രിപ്പിന്​ പോകുകയായിരുന്നു എന്നാണ്​. കഴിഞ്ഞ ദിവസം മത്സരത്തിന് എത്തിയ വിദ്യാർഥിനികളിൽ ചിലർ നഗരത്തിൽ ആടിത്തിമിർത്ത്​ പ്രശ്നം സൃഷ്ടിച്ചു. ഒടുവിൽ പിങ്ക്​ പൊലീസെത്തിയാണ്​ അവരെ ശാന്തരാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.