ഈരാറ്റുപേട്ട: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്യൂണിറ്റി ഡെവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയില്‍ നിര്‍മിച്ച കനിവ് കുടിവെള്ള പദ്ധതി ചെയര്‍മാന്‍ ഒ.എം.എ. സലാം നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ അധ്യക്ഷതവഹിച്ചു. ആന്‍റോ ആന്‍റണി എം.പി, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ സെക്രട്ടറി എം.എച്ച്. ഷിഹാസ്, ജില്ല പ്രസിഡന്‍റ് സുനീർ മൗലവി, ജില്ല സെക്രട്ടറി ടി.എസ്. സൈനുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പദ്ധതിക്ക് സ്ഥലംനൽകിയ യൂസുഫ് പുളിതോട്ടിൽ, ഷൈഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഒമ്പത്, 10, 11, 12 ഡിവിഷനുകളിലെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്നതാണ് കനിവ് കുടിവെള്ള പദ്ധതി. 30 ലക്ഷം രൂപയാണ് ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.