കലാജാഥക്ക്​ സ്വീകരണം

കോട്ടയം: 'കെ-റെയിൽ വേഗതയല്ല, വേദനയാണ്'​ എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി സാംസ്കാരിക സാഹിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന കലാജാഥക്ക്​ ജില്ലയുടെ വിവിധ​മേഖലകളിൽ സ്വീകരണം നൽകുന്നതിനും 11ന്​ തിരുനക്കരയിൽ സാംസ്കാരിക പ്രവർത്തകരെ പ​ങ്കെടുപ്പിച്ച്​ ജനസദസ്സ്​ നടത്തുന്നതിനും സാംസ്കാരിക സാഹിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന ജനറൽ കൺവീനർ എൻ.വി. പ്രദീപ്കുമാർ ഉദ്​ഘാടനം ചെയ്തു. ജില്ല ചെയർമാൻ ജസ്റ്റിൻ ബ്രൂസ് അധ്യക്ഷതവഹിച്ചു. ................................ 'പ്രവാസികൾക്ക്​ നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണം' കോട്ടയം: പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനും അവർക്ക്​ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി ആവശ്യപ്പെട്ടു. കേരള പ്രദേശ്​ പ്രവാസി കോൺഗ്രസ്​ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല കമ്മിറ്റി കലക്​ടറേറ്റിന്​ മുന്നിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു. ജില്ല പ്രസിഡന്‍റ്​ മധുര സലിം അധ്യക്ഷതവഹിച്ചു. നോർക്ക റൂട്ട്​സ്​ മുൻ ഡയറക്ടർ ബോർഡ്​ അംഗം സി.ടി. കുരുവിള, സംസ്ഥാന സെക്രട്ടറി ബെന്നി ഒഴുകയിൽ, കെ.പി.സി.സി സാംസ്കാരിക സാഹിതി ജില്ല ചെയർമാൻ ജസ്റ്റിൻ ബ്രൂസ്​, പ്രവാസി കോൺഗ്രസ്​ ജില്ല സെക്രട്ടറി ജയിംസ്​ അഴീക്കത്തറ, റിയാസ്​ പത്തനാട്​, രഞ്ജപ്പൻ തൂമ്പുകൽ, പി.എ. ഷാജി, തോമസ്​ നാരകത്തറ, സക്കീർ ചിങ്ങംവേലി, പി.എസ്. സുജിമോൻ ​എന്നിവർ സംസാരിച്ചു. പടം: KTL Pravasi പ്രവാസി കോൺഗ്രസ്​ കലക്​ടറേറ്റിന്​ മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.