ഡി.എ അടിയന്തരമായി നല്‍കണം -റിട്ട. ടീച്ചേഴ്‌സ് എംപ്ലോയീസ് യൂനിയന്‍

മുണ്ടക്കയം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അഞ്ചര ലക്ഷം സർവിസ് പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായി ലഭിക്കാനുള്ള ഡി.എ അടിയന്തരമായി നല്‍കണമെന്ന് റിട്ട. ടീച്ചേഴ്‌സ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2021 ജനുവരിയിലെ രണ്ടുശതമാനം, ജൂലൈയിലെ മൂന്ന്​, 2022 ജനുവരിയില്‍ മൂന്ന് ഉൾപ്പെടെ എട്ടുശതമാനം ഡി.എ വര്‍ധനവും 2019 ജൂലൈ മുതല്‍ 11ാം ശമ്പളപരിഷ്‌കരണ കുടിശ്ശികയും നല്‍കേണ്ടതുണ്ട്. ഇത് അടിയന്തരമായി വിതരണം ചെയ്യണമെന്ന്​ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കൂട്ടിക്കല്‍ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.പി. നാണു നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗോവിന്ദന്‍, പി.വി. മാത്യു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.