കലോത്സവനഗറിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി

ptg mg11 പത്തനംതിട്ട: സംഘർഷത്തെതുടർന്ന്​ കലോത്സവ വേദിക്കരികിൽ പൊലീസ്​ സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി 11.30ന്​ കെ.എസ്.യു-എസ്.​എഫ്. ഐ സംഘർഷത്തെതുടർന്ന്​ ഒരു പൊലീസുകാരന്​ പരിക്കേറ്റിരുന്നു. സംഘഗാനം നടന്ന റോയൽ ഓഡി​​റ്റോറിയത്തിന്​ സമീപമാണ്​ ബഹളം നടന്നത്​. വിദ്യാർഥികൾ ചേരിതിരിഞ്ഞ്​ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന്​ ഇരു വിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ പൊലീസുകാരന്​ പരിക്കേറ്റത്. കല്ലേറിൽ മറ്റ്​ ചില പൊലീസുകാർക്കും നിസ്സാര പരിക്കുണ്ട്​. ​ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ്​ പരിക്കേറ്റത്. ഇതേതുടർന്ന്​ വേദികളുടെ സമീപത്ത്​ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.