പത്തനംതിട്ട: ഏറെ വൈകിയും കാണികളില്ലാതെയും ഭരതനാട്യം വേദി. കലോത്സവത്തിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്ച നെടുമുടി വേണു നഗറിൽ (റോയൽ ഓഡിറ്റോറിയം) രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന ആൺകുട്ടികളുടെ മത്സരമാണ് പതിനൊന്നര വരെ നീണ്ടത്. അതിനാൽ 16 മത്സരാർഥികൾ മാറ്റുരച്ച മത്സരം ഉച്ചഭക്ഷണ സമയം കഴിഞ്ഞും ഏറെ വൈകിയാണ് അവസാനിപ്പിക്കാനായത്. കനത്ത ചൂടും മത്സരങ്ങളുടെ ഇടവേളകൾ നീണ്ടുപോയതും താരതമ്യേന കാഴ്ചക്കാർ ഏറെ ഉണ്ടാകാറുള്ള ഭരതനാട്യ മത്സരത്തിൽ കാഴ്ചക്കാരുടെ സാന്നിധ്യം കുറയാൻ കാരണമായി. ഉച്ചക്കുശേഷം രണ്ടിന് ആരംഭിക്കേണ്ടിയിരുന്ന ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യവും ഒന്നര മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. Photo ... രണ്ടാം നമ്പർ വേദിയിൽ മത്സരം വൈകിയപ്പോൾ മൊബൈലിൽ ശ്രദ്ധിച്ചിരിക്കുന്ന വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.