പൈപ്പിട്ട് നാളുകൾ കഴിഞ്ഞും ജലവിതരണമില്ല

എരുമേലി: ജലവിതരണ കുഴലുകള്‍ സ്ഥാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും എരുമേലിയുടെ ചില മേഖലകളിൽ ജലവിതരണം ആരംഭിച്ചിട്ടില്ലെന്ന് ആക്ഷേപം. എരുമേലി ടൗണിന് സമീപം വയലാപറമ്പ്, പാത്തിക്കക്കാവ് മേഖലയിലാണ് ജലവിതരണം ഇനിയും നടത്താത്തത്. ഉയർന്ന പ്രദേശത്ത് വേനലിൽ നൂറുകണക്കിന് കുടുംബങ്ങളാണ്​ വെള്ളമില്ലാതെ പ്രതിസന്ധിയിലായത്. എരുമേലി കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പാത്തിക്കക്കാവ് റോഡരികില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പിന്നീട് ലൈന്‍ സ്ഥാപിച്ച പൊര്യന്‍മല, ആമക്കുന്ന് പ്രദേശങ്ങളില്‍ ജലവിതരണം തുടങ്ങിയെന്നും പാത്തിക്കക്കാവ്, വയലാപറമ്പ് പ്രദേശങ്ങളില്‍ പദ്ധതി നീട്ടിക്കൊണ്ട് പോവുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പണംമുടക്കി വെള്ളം വാങ്ങുകയാണ് പ്രദേശത്ത് പല കുടുംബങ്ങളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.