പത്തനംതിട്ട: ഇത്തവണ കലോത്സവത്തിന് കൊഴുപ്പേകി അർജുന നൃത്തവുമുണ്ട്. കോട്ടയം ജില്ലയിലെ കുറിച്ചി അർജുന നൃത്തകലാലയ സമിതിയാണ് കലോത്സവ ഘോഷയാത്രയിൽ അർജുന നൃത്തം അവതരിപ്പിച്ചത്. പാണ്ഡവ മാതാവായ കുന്തിദേവിയുടെ കഷ്ടകാലം മാറുന്നതിന് ഭദ്രകാളിക്ക് സമർപ്പിക്കുന്ന വഴിപാടായാണ് അർജുന നൃത്തത്തെ കാണുന്നത്. കുറിച്ചി നടേശനും സംഘവുമാണ് കലാരൂപം അവതരിപ്പിച്ചത്. എം.ജി. സജികുമാർ, പി.സി. സുരേഷ്, സന്തോഷ്, മണിയൻ, കുഞ്ഞുമോൻ എന്നിവരാണ് വേഷമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.