പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ വാഴൂർ ബ്ലോക്ക് ജില്ലയിൽ ഒന്നാമത്

വാഴൂർ: പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ ജില്ലയിൽ ഒന്നാം സ്ഥാനത്ത്​ വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. 2021-22 സാമ്പത്തിക വർഷത്തിൽ പദ്ധതി വിഹിതം 100 ശതമാനവും വിനിയോഗിച്ചാണ് ജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. പൊതു വിഭാഗത്തിൽ 1,82,72,000 രൂപയും പട്ടികജാതി വിഭാഗത്തിൽ 1,04,10,000 രൂപയും പട്ടിവർഗ വിഭാഗത്തിൽ 1,28,000 രൂപയും മെയിന്‍റനൻസ് ഗ്രാന്‍റ്​ ഇനത്തിൽ 67,14,861 രൂപയും ചെലവഴിച്ചാണ് നേട്ടം കൈവരിച്ചത്. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുമായി ചേർന്ന് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നിർമാണം ആരംഭിച്ച 500 വീടുകളിൽ 416 എണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയുടെ നിർമാണ പ്രവൃത്തി നടക്കുകയാണെന്ന്​ പഞ്ചായത്ത്​ അധികൃതർ പറയുന്നു. പി.എം.എ.വൈ പദ്ധതിയിൽ ഏറ്റെടുത്ത മുഴുവൻ വീടുകളുടെയും നിർമാണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് യൂനിറ്റ് ആരംഭിക്കൽ,പട്ടികജാതി കോളനികളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, വിവിധ കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണം, കാർഷിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ, സ്കൂൾ ടോയ്​ലറ്റ് നിർമാണം എന്നിവയാണ്​ പ്രധാനമായും നടപ്പിലാക്കിയ പദ്ധതികൾ. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പഞ്ചായത്തുകളുടെയും കൂട്ടായ പരിശ്രമത്തിന്‍റെയും ഏകോപനത്തിന്‍റെയും ഫലമായിട്ടാണെന്ന് ഈ നേട്ടമെന്ന്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മുകേഷ് കെ.മണി, സെക്രട്ടറി പി.എൻ. സുജിത് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.