പുലിയെ പിടിക്കാൻ വീണ്ടും കൂട്​ സ്ഥാപിച്ചു

മുണ്ടക്കയം ഈസ്റ്റ്: ടി.ആർ ആൻഡ്​ ടി എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട്​ സ്ഥാപിച്ചു. ഇ.ഡി.കെ ഒന്നാംഭാഗത്ത് ഇടംപാടത്ത് പശുവിനെ ബുധനാഴ്ച ചത്തനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന്​ വനംവകുപ്പ്​ നടത്തിയ പരിശോധനയിൽ പശുക്കിടാവിന്‍റെ കഴുത്തിൽ നഖങ്ങൾ ആഴ്ന്നിറങ്ങിയ പാടുകൾ കണ്ടെത്തി. ഇതോടെ കൊന്നത്​ പുലിയാണെന്ന്​ സ്ഥിരീകരിച്ച വനംവകുപ്പ്​ ഇതിനെ പിടികൂടാൻ കൂട്​ സ്ഥാപിക്കുകയായിരുന്നു. കുപ്പക്കയം, ചെന്നാപ്പാറ, കൊമ്പുകുത്തി, കടമാൻകുളം ഇ.ഡി.കെ ഭാഗത്ത്​ നേരത്തേ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വനം വകുപ്പ് ആദ്യം കാമറകൾ സ്ഥാപിച്ചിരുന്നു. എങ്കിലും ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല. ജനവാസ മേഖലയിൽ ലയങ്ങൾക്ക് മുന്നിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ഓരോ ദിവസവും പുലിയുടെ സാന്നിധ്യം മേഖലയിൽ വ്യാപകമായതോടെ പുറത്തിറങ്ങാൻപോലും ഭയക്കുകയാണ് തൊഴിലാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.