മാണി സി. കാപ്പനെ എല്‍.ഡി.എഫിലെടുക്കില്ല - എ.കെ. ശശീന്ദ്രന്‍

കോട്ടയം: മാണി സി. കാപ്പനെ എല്‍.ഡി.എഫിലെടുക്കില്ലെന്ന്​ മന്ത്രി എ.കെ. ശശീന്ദ്രന്‍. യു.ഡി.എഫിലെ എം.എല്‍.എയെ അടര്‍ത്തി എടുക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇടതുമുന്നണിക്കില്ല. എൽ.ഡി.എഫിന് ഇപ്പോള്‍ ശക്തിക്കുറവില്ല. രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്‍റെ പ്രസ്താവന. കാപ്പന്‍ പറഞ്ഞത് യു.ഡി.എഫില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്​. യു.ഡി.എഫിന്‍റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പന്‍ ചെയ്തതെന്നും ശശീന്ദ്രന്‍ കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. യു.ഡി.എഫ്​ നേതൃത്വത്തെ വിമർശിച്ച്​ മാണി സി. കാപ്പന്‍ രംഗത്തെത്തിയതിനെക്കുറിച്ച്​ പ്രതികരിക്കുകയായിരുന്നു മന്ത്രി. കാപ്പന് പരാതിയുണ്ടെങ്കില്‍ പരിഹരിക്കും - തിരുവഞ്ചൂർ കോട്ടയം: മാണി സി. കാപ്പന്‍ എൽ.ഡി.എഫിലേക്ക്​ പോകുമെന്ന്​ കരുതുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കാപ്പന് പരാതിയുണ്ടെങ്കില്‍ പരിഹരിക്കും. അദ്ദേഹം യു.ഡി.എഫിന്‍റെ അവിഭാജ്യഘടകമാണ്. യു.ഡി.എഫ് ഭംഗിയായി പോകണമെന്ന നിലയിലാണ് കാപ്പന്‍റെ അഭിപ്രായമെന്നും തിരുവഞ്ചൂർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.