വിയോജിപ്പ്​ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശം -ജോസ് കെ. മാണി

കോട്ടയം: കെ-റെയിലിൽ വിയോജിപ്പ്​ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന്​ കേരള കോൺഗ്രസ് ​എം ചെയർമാൻ ജോസ് കെ. മാണി എം.പി. എല്ലാവർക്കും അഭിപ്രായങ്ങൾ പറയാം. സഭക്കും വിയോജിപ്പ് പ്രകടിപ്പിക്കാം. ജനങ്ങളെ വിശ്വാസത്തിലെടുത്ത്​ ആശങ്ക ദൂരീകരിച്ച്​ പദ്ധതിയുമായി മുന്നോട്ടുപോകണം. ആശങ്ക ദൂരീകരിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. മദ്യനയത്തെ പറ്റിയുള്ള ചോദ്യത്തിൽനിന്ന്​ ഒഴിഞ്ഞുമാറുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.