കെ-റെയിൽ വിരുദ്ധ ജനസദസ്സ്​ വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: യു.ഡി.എഫിന്‍റെ ജനകീയ പ്രതിഷേധ സദസ്സിൽ മാടപ്പള്ളിയിൽ പൊലീസ്​ അതിക്രമത്തിന്​ ഇരയായവരും പ​​​​​​ങ്കെടുക്കുമെന്ന്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനദ്രോഹ, അഴിമതി കെ-റെയിൽ ഉപേക്ഷിക്കണമെന്നും നിയമവിരുദ്ധമായി ബലമായി കല്ലിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്​ പ്രതിഷേധം. അടുത്തഘട്ടമായി ജില്ലയുടെ മറ്റ്​ ഭാഗങ്ങളിലും പ്രതിഷേധ സദസ്സുകൾ നടത്തുമെന്ന്​ യു.ഡി.എഫ്​ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ ജോസി സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. യു.ഡി.എഫ്​ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച് ​വൈകീട്ട്​ നാലിന്​ കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്താണ്​ സദസ്സ്​​. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിക്കും. യു.ഡി.എഫ്​ നേതാക്കളായ ഉമ്മൻ ചാണ്ടി ,പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി.കാപ്പൻ എന്നിവരും പ​​ങ്കെടുക്കും. സാജു എം.ഫിലിപ്, കെ.ടി. ജോസഫ് എന്നിവ​രും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. എസ്.എച്ച് റൂറൽ ക്ലിനിക് പുതിയ കെട്ടിടത്തിൽ കോട്ടയം: എസ്.എച്ച് മെഡിക്കൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ കുമരകം പള്ളിച്ചിറയിൽ പ്രവർത്തിച്ചിരുന്ന റൂറൽ ക്ലിനിക് 'എസ്.എച്ച്.എം. സി വെൽനെസ്​ സെന്‍റർ' ഇനി പുതിയ കെട്ടിടത്തിൽ. കുമരകം അപ്സര ജങ്​ഷനിലെ പുതിയ കെട്ടിടത്തിലേക്കാണ് ക്ലിനിക്കിന്‍റെ​ പ്രവർത്തനം മാറ്റിയിരിക്കുന്നതെന്ന്​ ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന്​ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കിൽ എമർജൻസി, ലാബ്, എക്സ് റേ, ഫാർമസി എന്നീ സേവങ്ങളും ലഭ്യമാണ്. സെന്‍ററിന്‍റെ വെഞ്ചരിപ്പ് കർമം കുമരകം സെന്‍റ്​ ജോൺസ് നെപുംസ്യാനോസ് പള്ളി വികാരി ഫാ. ബിജോ നിർവഹിച്ചു. ആശുപത്രി ഡയറക്ടർ സിസ്റ്റർ കാതറിൻ നെടുംപുറം, ഡോ. ജേക്കബ്​ ജോർജ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.