ചങ്ങനാശ്ശേരിയിൽ പൂർണം

ചങ്ങനാശ്ശേരി: ദ്വിദിന ദേശീയ പണിമുടക്ക്​ ചങ്ങനാശ്ശേരിയിൽ പൂർണം. നഗരത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പണിമുടക്കിയ തൊഴിലാളികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ചങ്ങനാശ്ശേരി മാർക്കറ്റ് പൂർണമായും സ്തംഭിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടത്തി. ധർണ സി.ഐ.ടി.യു അഖിലേന്ത്യ വർക്കിങ്​ കമ്മിറ്റി അംഗം എ.വി. റസൽ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഹലീൽ റഹ്​മാൻ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ.സി. ജോസഫ്, സി.പി.എം ജില്ല സെക്രട്ടേറിയേറ്റ്​ അംഗം കൃഷ്ണകുമാരി രാജശേഖരൻ, പി.എ. നിസാർ, നിസ്താർ, കെ. മാധവൻ പിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.