കോട്ടയം: ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും പണിമുടക്കിൻെറ രണ്ടാംദിനവും സർക്കാർ ഓഫിസുകൾ കാലി. കോട്ടയം കലക്ടറേറ്റിലെ മൊത്തമുള്ള 189 പേരിൽ 16പേർ മാത്രമാണ് ചൊവാഴ്ച ജോലിക്കെത്തിയത്. ഇതിൽ പകുതിയിലധികവും ദിവസവേതനക്കാരടക്കമുള്ളവരായിരുന്നു. ജില്ലയിലെ മറ്റ് സർക്കാർ ഓഫിസുകളിലും സമാനമായിരുന്ന ജീവനക്കാരുടെ സാന്നിധ്യം. ഹൈകോടതി ഇടപെടലിനെതുടർന്ന് ചൊവാഴ്ച സർക്കാർ ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്നുകാട്ടി സർക്കാർ ഉത്തരവിട്ടിരുന്നു. എന്നിട്ടും ജീവനക്കാർ ഓഫിസുകളിലേക്ക് എത്തിയില്ല. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടന്നു. രണ്ടാംദിനം കെ.എസ്.ആർ.ടി.സി പേരിന് സർവിസുകൾ നടത്തി. നാല് സർവിസുകളാണുണ്ടായിരുന്നത്. എന്നാൽ, പേരിനായിരുന്നു യാത്രക്കാർ. ചൊവ്വാഴ്ച ജില്ലയിലെ ചിലയിടങ്ങളിൽ നേരിയ സംഘര്‍ഷവുമുണ്ടായി. പൂഞ്ഞാറിൽ തുറന്നുപ്രവർത്തിച്ച ബാങ്കും പെട്രോൾ പമ്പും സമരാനുകൂലികൾ അടപ്പിച്ചു. പാലാ ആശുപത്രിക്കവലയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ചിങ്ങവനത്ത് സമരാനുകൂലികള്‍ എസ്.ബി.ഐയുടെ പ്രവര്‍ത്തനം തടഞ്ഞു. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഒറ്റപ്പെട്ടതോതിൽ തുറന്ന കടകൾ അടപ്പിച്ചു. അതേസമയം, കോട്ടയം നഗരത്തില്‍ ഉള്‍പ്പെടെ ആദ്യദിനത്തെക്കാള്‍ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു. ഗ്രാമപ്രദേശങ്ങളിലും കൂടുതൽ കടകൾ പ്രവർത്തിച്ചു. എന്നാൽ, ഭൂരിഭാഗം കടകളും അടഞ്ഞനിലയിൽ തന്നെയായിരുന്നു. സ്വകാര്യ ബസുകളും ഓട്ടോ- ടാക്സികളും നിരത്തുകളിൽനിന്ന് പൂർണമായി വിട്ടുനിന്നു. ഉച്ചക്കുശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിരത്തുകളില്‍ വർധിച്ചു. കുമരകം അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളും സജീവമായില്ല. കുമരകത്ത് ചുരുക്കം ചില ഹൗസ്ബോട്ടുകളാണ് സർവിസ് നടത്തിയത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തില്‍ പ്രകടനം നടത്തി. എല്ലാ സമരകേന്ദ്രങ്ങളിലും പണിമുടക്കിയവർ ഒത്തുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.