ഈരാറ്റുപേട്ട: കേന്ദ്രസര്‍ക്കാറിന്‍റെ തൊഴിലാളി-കര്‍ഷക-ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിനോട് അനുബന്ധിച്ച് പൂഞ്ഞാർ ഏരിയയിൽ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗങ്ങളും നടത്തി. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സമരത്തിനോട് അനുബന്ധിച്ച് സമരപ്പന്തൽ ഒരുക്കിയിരുന്നു. വ്യാപാരസ്ഥാപനങ്ങളും പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ച് കടകൾ തുറക്കാതിരുന്നതിനാൽ ആശുപത്രി തുടങ്ങിയ അവശ്യ കാരണങ്ങൾക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയത്. ഏരിയ കേന്ദ്രമായ ഈരാറ്റുപേട്ടയിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ സംയുക്ത ട്രേഡ് യൂനിയന്‍റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. ചേന്നാട് കവലയിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുട്ടം ജങ്ഷനിൽ അവസാനിച്ചു. തുടർന്ന് ചേർന്ന യോഗം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. യോഗത്തിന് ഇ.കെ. മുജീബ് അധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്‍റ് പി.എച്ച്. നൗഷാദ്, എ.ഐ.ടി.യു.സി ജില്ല പ്രസിഡന്‍റ് എം.ജി. ശേഖരൻ, എസ്.ടി.യു നേതാവ് എം.പി. മുഹമ്മദ് കുട്ടി, സി.ഐ.ടി.യു മുനിസിപ്പൽ സെക്രട്ടറി എം.എച്ച്. ഷനീർ, അസീസ് പത്താഴപ്പടി, കെ.എസ്. നൗഷാദ്, അൻസാരി അമ്പഴത്തിനാൽ, സുരേഷ് ഓലിക്കൻ, കെ.എൻ. ഹുസൈൻ, നൗഫൽ ഖാൻ, പി.പി. ഹുസൈൻ, മനാഫ് എന്നിവർ സംസാരിച്ചു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് ജോയി ജോർജ്, ഏരിയ പ്രസിഡന്‍റ് പി.എസ്. ശശി, ടി.എസ്. സ്നേഹധനൻ, ടി. മുരളി, വി.കെ മോഹനൻ, കെ.ഒ. ജോർജ്, അനൂപ് കെ.കുമാർ, കെ.ഒ. രഘുനാഥ്, സി.എം. സിറിയക്, ഐസക്, വി.എൻ. രാമചന്ദ്രൻ എന്നിവർ ഉദ്‌ഘാടനം ചെയ്തു. ഫോട്ടോ ദ്വിദിന ദേശീയ പണിമുടക്കിനോട് അനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.