കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാറിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ ദ്വിദിന ദേശീയ പണിമുടക്കിന്‍റെ ഭാഗമായി ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ടി.യു.സി.ഐ സംസ്ഥാന സമിതി അംഗം ശശിക്കുട്ടൻ വാകത്താനം ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ബൈജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. കോഓഡിനേഷൻ കമ്മിറ്റി ജില്ല ചെയർമാൻ സണ്ണി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹീം അസെറ്റ് ചെയർമാൻ, സിയാദ് എം.എ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കാറ്ററിങ് ആൻഡ് ഹോട്ടൽ വർക്കേഴ്സ് യൂനിയൻ എഫ്.ഐ.ടി.യു, ജലാലുദ്ദീൻ മുണ്ടക്കയം ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ എഫ്.ഐ.ടി.യു, ബാബു കണ്ണാംപുറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.സി.എസ്.ഡബ്ല്യു.എ, ജീമോൻ ജോസഫ് ജില്ല ട്രഷറർ കെ.എസ്.സി.ഡബ്ല്യു, യൂസഫ് ഹിബ സംസ്ഥാന സമിതി അംഗം ഷോപ്പൻ ഹോവർ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് യൂനിയൻ എഫ്.ഐ.ടി.യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.